Kerala
തിരുവനന്തപുരം: കുണ്ടമൺ കടവ് പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. വിളപ്പിൽശാല സ്വദേശി ആതിര(29)ആണ് പുഴയിലേക്ക് ചാടിയത്.
സംഭവം കണ്ട നാട്ടുകാർ പിന്നാലെ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ യുവതിയെ കരയ്ക്ക് എത്തിച്ചിരുന്നു.
പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
District News
മലപ്പുറം : വാഴക്കാട് മുട്ടുങ്കലിൽ പതിനേഴുകാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതാണെന്ന പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സാധ്യമായതും ശാസ്ത്രീയവുമായ എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
പ്രതിയുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും തെളിവുകളും പരിശോധിച്ച് സമഗ്രമായി അന്വേഷണം നടത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മുന്നിൽ കേസിന്റെ സിഡി ഫയൽ തുടരന്വേഷണത്തിന് ഹാജരാക്കി. 178/24 നന്പറായി ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
പോക്സോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അസ്വഭാവിക മരണത്തിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
തലശേരി: നഗരസഭ ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും എൻജിഒ യൂണിയൻ തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷിനെയാണ് (30) എരഞ്ഞോളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഓഫീസിൽനിന്നും ഡോക്ടറെ കാണണമെന്ന് പറഞ്ഞു പോയ പ്രത്യുഷ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു.
പാലയാട് സെൻട്രൽ ജൂണിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും, എസ്ഇആർടി റിസോർസ് പേഴ്സണുമായ കെ.കെ സുരേഷ് ബാബുവിന്റെയും പാനൂർ കെകെവി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതിയുടെയും മകനാണ്.
ഭാര്യ: അബിന (പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ജൂണിയർ ക്ലർക്ക്). ഹൃദ ഏക മകളാണ്. സഹോദരൻ: എസ്. പ്രസൂൺ (എൻജിനിയർ, ഹെല്ല കോയമ്പത്തൂർ). സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Kerala
കോട്ടയം: കേരളത്തിലാദ്യമായി മീനച്ചില്‍ നദീതടത്തിലെ നീര്‍നായകളുടെ കണക്കെടുപ്പും, നീര്‍നായ ശല്യം സംബന്ധിച്ച വിവരങ്ങളും ശാസ്ത്രീയമായി ശേഖരിക്കുന്നു. വര്‍ധിച്ചു വരുന്ന നീര്‍നായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പഠനം നടത്തുന്നത്.
നീര്‍നായകള്‍ ഇപ്പോള്‍ കൂടുതലായി കണ്ടു വരുന്ന പ്രദേശങ്ങളിലും നീര്‍നായ ശല്യം ഉണ്ടായിട്ടുള്ള ഇടങ്ങളിലുമാണ്, പരിശീലനം നേടിയ 70ലധികം വിദ്യാര്‍ഥികള്‍ നേരിട്ടെത്തി പഠനം നടത്തുന്നത്.
ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോടിന്റെ കോട്ടയം സബ് സെന്റർ, കേരള വനം വകുപ്പ് സാമൂഹ്യവനവത്കരണ വിഭാഗം, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് തുടങ്ങിയ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ കോളജുകളില്‍ നിന്നു തെരെഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ ആറിനു പാമ്പാടി ടൈസ് കാമ്പസില്‍ ഏകദിന പരിശീലനം നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവരും, നീര്‍നായകളുടെ സാന്നിധ്യമോ, അവ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോ ആയ പ്രദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ താഴെപ്പറയുന്ന നമ്പരില്‍ അറിയിക്കേണ്ടതാണ്: ടൈസ്: 9633723305.
Kerala
മലപ്പുറം: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം അരീക്കോടുണ്ടായ സംഭവത്തിൽ കണ്ണൂർ സ്വദേശി ഉജിത്താണ് മരിച്ചത്.
കെട്ടിട നിർമാണ തൊഴിലാളിയാണ് ഉജിത്ത്. അപകടം നടന്ന ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
കണ്ണൂർ: മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകുന്നേരം നാലിനായിരുന്നു സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്.
അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള്‍ വീഴുകയായിരുന്നു.
പെൺകുട്ടിക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
Chocolate
മണ്ണും മനസും ജീവജാലങ്ങളും നരകതീയില് ഉരുകിയതിനു ശേഷം കിട്ടുന്ന മഴയോളം സുന്ദരമായത് വേറൊന്നുമില്ല. ചക്രവാതചുഴിയുടെയും അതി തീവ്രമഴയുടെയും ഈകാലത്ത് മഴയെ അറിയുന്നതിനൊപ്പം മഴയയേും പുഴയേയും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്താലോ കൂട്ടുകാരേ...
മഴയെ അളക്കാം
ഓരോരുത്തരുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് നിരീക്ഷണം നടത്തേണ്ടത്. ഇതിനായി ആദ്യം ചെയ്യേണ്ടത് വീട്ടുപരിസരത്ത് ഏറ്റവും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുകയാണ്. തടസങ്ങള്‍ ഒന്നുമില്ലാതെ നേരിട്ട് മഴവെള്ളം വീഴുന്ന രീതിയിൽ വേണം മഴമാപിനി (Rain Gauge- റെയിൻ ഗേജ്) വയ്ക്കാൻ. മരങ്ങളുടെ ശിഖരങ്ങളില്‍ നിന്നോ ടെറസില്‍ നിന്നോ അധികജലം മഴമാപിനിയിൽ വീഴാന്‍ പാടില്ല. വീടുകള്‍ക്ക് മുകളിലും ടെറസിലും മഴമാപിനി വയ്ക്കുന്നതും ശാസ്ത്രീയമായ നിരീക്ഷണത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. മുറ്റത്തും പരിസരത്തും ഉചിതമായ സ്ഥലത്ത് വയ്ക്കുമ്പോള്‍ അതിന് താങ്ങായി വയ്ക്കേണ്ടിവന്നേക്കാവുന്ന കല്ല്, ഇഷ്ടിക പോലുള്ള വസ്തുക്കൾ അധികം ഉയരം ഇല്ലാത്തതാവണം. അതില്‍ തട്ടി കൂടുതല്‍ വെള്ളം മഴ മാപിനിയില്‍ വീഴാന്‍ ഇടയാവാതിരിക്കാനാണിത്. നിലത്ത് ചെറിയ കുഴിയെടുത്ത് സ്ഥാപിക്കാവുന്ന പുതിയ ഇനം ഗുണമേന്മ കൂടിയ മഴമാപിനികളും ലഭ്യമാണ്. ഒരു ക്യാബിന്, അതിനുള്ളില്‍ കളക്ഷന്‍ ജാര്, വാലി ഉള്‍പ്പെടുന്ന മുകള്‍ അടപ്പ്, പുറമെ സൂക്ഷിക്കുന്ന മെഷറിംഗ് ജാര് (അളവ് പാത്രം) എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ മഴമാപിനി യൂണിറ്റും.
എങ്ങനെ അളക്കും
മഴയെ അളക്കാൻ ആരംഭിക്കുന്ന ദിവസം രാവിലെ 8.30 ന് മഴമാപിനിയില്‍ വെള്ളമില്ലാത്ത വിധം റീ സെറ്റ് ചെയ്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ 8.30 നാണ് മഴയുടെ അളവ് എടുക്കേണ്ടത്. പിന്നോട്ടുള്ള 24 മണിക്കൂർ പെയ്ത മഴയുടെ അളവാണ് ശേഖരിക്കുന്നത്. അളവുപാത്രങ്ങളില്‍ 10 മില്ലി മീറ്റർ, 20 മി മീ. വീതം അളക്കാവുന്ന രണ്ട് മോഡല്‍ മഴമാപിനികള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ മഴമാപിനിയിലും ദശാംശം 2 (0.2) മുതല്‍ 1 മി.മീ. വരെ അങ്ങനെ 20 മി. മീ. വരെയുമാണ് അളവുകൾ ലഭ്യമാകുന്നത്. റിക്കാര്‍ഡ് ബുക്കില്‍ ദൈനം ദിന അളവുകള്‍ രേഖപ്പെടുത്തണം. അതിതീവ്ര മഴയുടെ സാഹചര്യങ്ങളില്‍ ഒരു മണിക്കൂര്‍ പെയ്ത മഴയുടെ അളവുകളും പരിശോധിച്ച് രേഖപ്പെടുത്തണം.
വീടുകളോടു ചേര്‍ന്നുളള നദീതടങ്ങളിലും മഴമാപിനികൾ സ്ഥാപിക്കാറുണ്ട്. മഴ മാപിനികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നദീതടങ്ങളില്‍ വരച്ചിട്ടുള്ള പുഴമാപിനി അളവുകളുമായി താരതമ്യം ചെയ്താല്‍ പ്രളയ മുന്നറിയിപ്പുകള്‍ മനസിലാക്കാനും സാധിക്കും.
മീനച്ചിലിലെ മഴ നിരീക്ഷണം
കാലവര്‍ഷം തിമിര്‍ത്തു പെയ്യുമ്പോള്‍ കോട്ടയം മീനച്ചിലാറിന്റെ തീരത്തുള്ളവര്‍ മഴ അളക്കുകയും നിരീക്ഷിക്കുകയുമാണ്. മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ മീനച്ചില്‍ മഴ നിരീക്ഷ ശൃഖല പദ്ധതിയുടെ ഭാഗമായിട്ടാണ് നൂറിലധികം കുട്ടികളും കര്‍ഷകരും വീട്ടമ്മമാരും മഴ അളക്കുന്നതും നിരീക്ഷിക്കുന്നതും. ഇവരുടെ മഴ നിരീക്ഷണം ഇന്ന് മഴ-വെള്ളപ്പൊക്ക മുന്നൊരുക്ക പ്രവര്‍ത്തനമായി മാറിയിരിക്കുകായണ്.
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ നദീതടത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ പരിസ്ഥിതി ക്ലബുകള്‍ രൂപീകരിച്ചു തുടങ്ങിയത്. വിംഗ്സ് ഓഫ് മീനച്ചിലാര്‍ എന്ന് സ്കൂള്‍ തലത്തിലും ഡ്രീംസ് ഓഫ് മീനച്ചിലാര്‍ എന്ന് കോളജ് തലത്തിലും അറിയപ്പെട്ട ഈ ഗ്രൂപ്പുകള്‍ പിന്നീട് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകളായി മാറി. 2018 ലെ അപ്രതീക്ഷിത തീവ്ര മഴയും പ്രളയവും സൃഷ്ടിച്ച സാഹചര്യങ്ങളില്‍ മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ നദീ - മഴ നിരീക്ഷണ ശൃംഖലയ്ക്ക് രൂപം കൊടുത്തതോടെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകളും ഈ സിറ്റിസണ്‍ സയന്‍സ് പ്രക്രിയയില്‍ പങ്കാളികളായി. മഴമാപിനി നിരീക്ഷണത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് ക്ലൈമറ്റ് എക്വിപ്ഡ് സ്കൂളുകള്‍ എന്ന നിലയില്‍ പുഴമാപിനികളും (റിവര്‍ ഗേജ്) താപമാപിനികളും (തെര്‍മോമീറ്ററുകള്‍) നിരീക്ഷിക്കുന്ന തലത്തിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു. മീനച്ചില്‍ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ ഇരുന്നൂറോളം വരുന്ന വോളന്റിയര്‍മാരില്‍ പകുതിയിലേറെ പേര് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ്.